40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?
Solar project
ആകെ ചെലവിന്റെ സബ്‌സിഡി കഴിഞ്ഞുള്ള തുക മാത്രമാണ് പദ്ധതി വഴി ഉപഭോക്താവിന് നല്‍കേണ്ടതായി വരിക. കെ എസ് ഇ ബിയില്‍ ടെസ്റ്റ് ചെയ്ത സോളാര്‍ പാനലുകള്‍ ഇന്‍വര്‍ട്ടറുകള്‍ എന്നിവ മാത്രമാകും പദ്ധതിയില്‍ ഉപയോഗിക്കുക. ടെന്‍ഡര്‍ വഴി ഉറപ്പാക്കിയ കുറഞ്ഞ നിരക്കിലാകും പ്ലാന്റ് സ്ഥാപിച്ചു നല്‍കുക. ഈ സ്‌കീമില്‍ സ്ഥാപിച്ച് പ്ലാന്റുകള്‍ക്ക് അഞ്ച് വര്‍ഷത്തെ ഒ ആന്‍ഡ് എം സര്‍വീസ് ഡെവലപ്പര്‍ മുഖേന ഉറപ്പാക്കും. പാനലുകള്‍ക്ക് 25 വര്‍ഷമാണ് പെര്‍ഫോമന്‍സ് വാറന്റി നല്‍കുന്നത്.