കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 1 ഡിസം‌ബര്‍ 2023 (12:19 IST)
കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയി. മാടപ്പള്ളി പന്‍പുഴയിലാണ് സംഭവം. അറയ്ക്കല്‍ വീട്ടില്‍ ഷിജിയാണ് മരിച്ചത്. ആക്രമണത്തിന് പിന്നാലെ ഭര്‍ത്താവ് സനീഷ് ജോസഫ് ഒളിവില്‍ പോയി.

ഷിജിയെ പ്രതി കഴുത്തില്‍ ഷോള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ഷിജിയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും. സംഭവത്തില്‍ തൃക്കൊടിത്താനം പോലീസ് അന്വേഷണം ആരംഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :