ഉമ്മന്‍ചാണ്ടിയെ പ്രകീര്‍ത്തിച്ച് സംസാരിച്ച താത്ക്കാലിക ജീവനക്കാരിയെ മൃഗസംരക്ഷണ വകുപ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 22 ഓഗസ്റ്റ് 2023 (13:13 IST)
ഉമ്മന്‍ചാണ്ടിയെ പ്രകീര്‍ത്തിച്ച് സംസാരിച്ച താത്ക്കാലിക ജീവനക്കാരിയെ മൃഗസംരക്ഷണ വകുപ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പുതുപ്പള്ളി കൈതേപ്പാലം മൃഗാശുപത്രിയിലെ താത്കാലിക ജീവനക്കാരിയായ പി.ഒ സതിയമ്മയ്ക്കാണ് ജോലി നഷ്ടമായത്. ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി രു ന്യൂസ് ചാനലില്‍ ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തി പറഞ്ഞതിനാലാണ് ജോലി പോയതെന്നാണ് പിഒ സതിമ്മ പറയുന്നത്.

11 വര്‍ഷമായി ഇവിടെ താല്‍ക്കാലിക ജീവനക്കാരിയായി ജോലി ചെയ്തു വരികയായിരുന്നു ഇവര്‍. തനിക്കും തന്റെ കുടുംബത്തിനും ഉമ്മന്‍ ചാണ്ടി ചെയ്ത സഹായങ്ങള്‍ പങ്കുവെക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും തന്റെ മകന്‍ വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ അദ്ദേഹം നേരിട്ട് ഇടപെട്ട് സഹായങ്ങള്‍ ചെയ്തുവെന്നും അവര്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :