കഫക്കെട്ടില്‍ നിന്ന് സ്ഥിരമായ ആശ്വാസം ലഭിക്കണമോ, ഈ ഒറ്റമൂലികള്‍ സഹായിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 22 ഓഗസ്റ്റ് 2023 (09:54 IST)
കഫക്കെട്ട് പലരെയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്‌നമാണ്. മരുന്നുകള്‍ വെറും താല്‍ക്കാലിക ആശ്വാസം മാത്രമാണ് നല്‍കുന്നതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. കഫക്കെട്ടിന് ആയുര്‍വേദത്തില്‍ ഒറ്റമൂലികള്‍ ഉണ്ട്. കഫത്തിന് പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ചികിത്സ തേടുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഗ്രാമ്പു തൈലം ചൂടുവെള്ളത്തില്‍ ആവി പിടിക്കുന്നത് കഫക്കെട്ടിന് ആശ്വാസം നല്‍കും.

ഇഞ്ചി, തുളസി, ഉള്ളി ഇവയുടെ നീരെടുത്ത് അതിലേക്ക് തേന്‍ ചേര്‍ത്ത് സേവിക്കുന്നതും കഫക്കെട്ടിനെ ചെറുക്കും. അയമോദകം പൊടിച്ചു പഞ്ചസാര ചേര്‍ത്ത് കഴിക്കുന്നതും ഉത്തമമാണ്. തിപ്പലി, ത്രിഫല ഇവ പൊടിച്ചു നെയ്യ് ചേര്‍ത്ത് കഴിക്കുന്നതും തൊണ്ടയില്‍ നിന്നും കഫം പോകുന്നതിനു ഏറെ ഉത്തമമാണ്. കുരുമുളക് പൊടിയില്‍ തേനോ നെയ്യോ ചേര്‍ത്ത് സേവിക്കുന്നതിലൂടെയും കഫക്കെട്ടിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :