അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു
- വീണ വിജയന് ക്രമവിരുദ്ധമായി മാസപ്പടി, മുഖ്യമന്ത്രി മറുപടി പറയണമെന്ന് മാത്യു കുഴൽനാടൻ
- 'വാപ്പച്ചിയുടെ ഈ സിനിമ കണ്ടാല്‍ സങ്കടം തോന്നും'; ഇഷ്ട സിനിമയെക്കുറിച്ച് ദുല്‍ഖര്‍
- തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് വിശ്വാസമുണ്ടെന്നും പിതാവിനെപ്പോലെ പ്രവര്‍ത്തിക്കുക എന്നതാണ് വെല്ലുവിളിയെന്നും ചാണ്ടി ഉമ്മന്‍
- തന്റെ മാതാവ് നോക്കിനില്‍ക്കെ നടുറോഡില്‍ യുവതിയെ വിവസ്ത്രയാക്കി യുവാവിന്റെ അതിക്രമം: ഇരുവര്‍ക്കുമെതിരെ കേസെടുത്ത് പോലീസ്
കോട്ടയം വാകത്താനത്ത് കഴിഞ്ഞ ദിവസം കാര്‍ കത്തിയുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
കോട്ടയം വാകത്താനത്ത് കഴിഞ്ഞ ദിവസം കാര്‍ കത്തിയുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. വാകത്താനം പാണ്ടന്‍ചിറ സ്വദേശി ഓട്ടക്കുന്ന് വീട്ടില്‍ സാബുസാബു ആണ് ഇന്ന് രാവിലെ മരിച്ചത്. 57 വയസായിരുന്നു. 80 ശതമാനം പൊള്ളലേറ്റ സാബു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് സാബുവിന്റെ വീടിന്റെ മുന്പിലെ വഴിയിലായിരുന്നു അപകടം നടന്നത്. അഗ്നിബാധയില്‍ കാര്‍ പൂര്‍ണമായി കത്തിനശിച്ചിരുന്നു. കാറില്‍ സാബു മാത്രമാണ് ഉണ്ടായിരുന്നത്. വീടിന് 20 മീറ്റര്‍ അകലെ വച്ചായിരുന്നു ഓടിക്കൊണ്ടിരുന്ന കാര്‍ തീപിടിച്ചത്. സാബുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭാര്യ ഷൈനിക്കും പൊള്ളലേറ്റിരുന്നു.