അനുബന്ധ വാര്‍ത്തകള്‍
- കൊല്ലത്ത് മദ്യപിച്ചെത്തിയ ആളോട് മാറിപ്പോകാന്‍ പറഞ്ഞു; പിങ്ക് പോലീസിന്റെ കാര്‍ അടിച്ച് തകര്‍ത്തു
- അറുപതാം വയസ്സിൽ വീണ്ടും വിവാഹിതനായി നടൻ ആശിഷ് വിദ്യാർഥി
- വീട്ടുജോലിക്കെത്തിയ 52കാരിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു: ഗൃഹനാഥന് അറസ്റ്റില്‍
- ഹയർസെക്കൻഡറി പരീക്ഷാഫലം അറിയാം, ഈ വെബ്സൈറ്റുകളിൽ
- പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു: വിജയം 82.95 ശതമാനം
കോട്ടയത്ത് മൂന്നുയുവാക്കളുമായി അമിതവേഗത്തിലെത്തിയ ഡ്യൂക്ക് ടോറസ് ലോറിയില്‍ ഇടിച്ച് അപകടം; മൂന്നുപേര്‍ക്കും ദാരുണാന്ത്യം
കോട്ടയത്ത് മൂന്നുയുവാക്കളുമായി അമിതവേഗത്തിലെത്തിയ ഡ്യൂക്ക് ടോറസ് ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്കും ദാരുണാന്ത്യം. കോട്ടയം കുമാരനല്ലൂരില്‍ ആണ് സംഭവം. ടോറസ് ലോറിയില്‍ മൂന്ന് യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. തിരുവഞ്ചൂര്‍ സ്വദേശി പ്രവീണ്‍, ആല്വിന്, ഫാറൂഖ് എന്നിവരാണ് മരിച്ചത്. മൂന്നുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
ബൈക്ക് അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം. യുവാക്കളുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.