1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kottayam local News

കോട്ടയത്ത് ഭര്‍തൃവീട്ടിലെ ടോയിലറ്റില്‍ 24കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Kottayam
കോട്ടയത്ത് ഭര്‍തൃവീട്ടിലെ ടോയിലറ്റില്‍ 24കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. മണര്‍കാട് മാലം ചിറയില്‍ ബിനുവിന്റെ ഭാര്യ അര്‍ച്ചന രാജാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൂന്നുവര്‍ഷം മുന്‍പായിരുന്നു ബിനുവിന്റെയും അര്‍ച്ചനയുടേയും വിവാഹം നടന്നത്. ഇരുവര്‍ക്കും ഒരു മകന്‍ ഉണ്ട്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കണ്ണൂരില്‍ ഉറക്കത്തിനിടെ ടേബിള്‍ ഫാനിന്റെ വയര്‍ കഴുത്തില്‍ കുരുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു