രാജ്യത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു; സാധാരണക്കാര്‍ക്ക് ഇരുട്ടടി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (08:11 IST)
രാജ്യത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. ഡീസലിനാണ് വില വര്‍ധിച്ചത് ലിറ്ററിന് 26 പൈസയാണ് വര്‍ധിച്ചത്. പെട്രോളിന്റെ വിലയില്‍ മാറ്റമില്ല. ഇതോടെ തിരുവനന്തപുരത്ത് ഡീസലിന് ലിറ്ററിന് 96.15 രൂപ വിലയുണ്ട്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ ഡീസലിന് 74പൈസയാണ് വര്‍ധിച്ചത്.

രാജ്യത്ത് ഇന്ധനവില കുറയാതിരിക്കാനുള്ളകാരണം സംസ്ഥാനങ്ങള്‍ ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മതിക്കാത്തതാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞിരുന്നു. പെട്രോളിന് എല്ലായിടത്തും 100നുമുകളില്‍ വിലയുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :