1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kottayam local news

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് ജീവനക്കാരന്‍ വിജിലന്‍സിന്റെ പിടിയിലായി

Kottayam
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് ജീവനക്കാരന്‍ വിജിലന്‍സിന്റെ പിടിയിലായി. മുന്നിലവ് വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് റെജി തോമസാണ് വിജിലന്‍സിന്റെ വലയിലായത്. ഇയാള്‍ ഒരുവൃദ്ധയോട് 50000രൂപ ആവശ്യപ്പെടുകയായിരുന്നു.
 
വൃദ്ധ ഇക്കാര്യം വിജിലന്‍സില്‍ പരാതിപ്പെടുകയും വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം വൃദ്ധ പണവുമായി റെജി തോമസിന്റെ അടുത്ത് എത്തുകയും പണം കൈമാറുന്ന സമയം അറസ്റ്റുചെയ്യുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
അടുത്ത ലേഖനം
പി എം കെയേഴ്‌സിനെതിരായ ഹർജികൾ സുപ്രീം‌കോടതി തള്ളി