കോട്ടയം|
aparna shaji|
Last Updated:
തിങ്കള്‍, 6 ജൂണ്‍ 2016 (17:46 IST)
ഏറ്റുമാനൂരിൽ അഴുക്ക് ചാൽ വൃത്തിയാക്കുന്നതിനിടയിൽ രണ്ട് തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു. കോട്ടയം ഏറ്റുമാനൂർ കാണാക്കരിയിൽ ആണ് സംഭവം. ഹോട്ടലിനോറ്റ് ചേർന്നുള്ള അഴുക്ക് ചാൽ വൃത്തിയാക്കുന്നതിനിടെയാണ് അപകടം. കാണക്കാരി സ്വദേശികളായ ജോമോൻ(35), ബിനോയ് (35) എന്നിവരാണ് മരിച്ചത്.
ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. അഴുക്ക്ചാൽ വൃത്തിയാക്കാനിറങ്ങിയ ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് അവശനിലയിലായ ഇരുവരേയും അടുത്തുള്ള ഹോട്ടൽ ജീവനക്കാർ പുറത്തെടുക്കുകയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരേയും രക്ഷിക്കാൻ സാധിച്ചില്ല. ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളെ വിവരമറിയിച്ചിരിക്കുകയാണ്.