കോട്ടയം|
Last Modified ബുധന്‍, 14 മെയ് 2014 (11:24 IST)
കുറുവിലങ്ങാടിന് സമീപം മോനിപ്പള്ളിയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു.
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ തൃശൂര്‍ കുണ്ടന്നൂര്‍ ശങ്കരനാരായണന്റെ മകന്‍ രാജു കെ മേനോന്‍(രാജു കുഴങ്ങര, 47), തൃശൂര്‍ വടക്കാഞ്ചേരി കുണ്ടന്നൂര്‍ മേക്കാടുകുളം തോമസിന്റെ മകന്‍ റിന്‍സന്‍ തോമസ്(26) എന്നിവരാണ് മരിച്ചത്. ഇവരുടെ അയല്‍വാസികളായ സുഭാഷ്(31), ഷിഹാബ്(28) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ബുധനാഴ്ച പുലര്‍ച്ചെ എംസി റോഡില്‍ മോനിപ്പള്ളിയിലെ കൊടുംവളവിലായിരുന്നു അപകടം. പാലക്കാട് നിന്ന് നെടുമങ്ങാടേയ്ക്ക് പോകുകയായിരുന്ന ബസ് തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേയ്ക്ക് വരികയായിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.