ബൈക്ക് യാത്രക്കിടെ മാസ്‌ക് ധരിക്കാന്‍ ശ്രമം, വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

Kottayam, Accident, News, Lockdown, ലോക്‍ഡൌണ്‍, കോട്ടയം, വാര്‍ത്തകള്‍, അപകടം
കോട്ടയം| ഗേളി ഇമ്മാനുവല്‍| Last Modified ചൊവ്വ, 5 മെയ് 2020 (13:02 IST)
ബൈക്ക് യാത്രക്കിടെ മാസ്‌ക് ധരിക്കാന്‍ ശ്രമിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തോട്ടയ്ക്കാട് സ്വദേശി കെ എം അയ്യപ്പന്റെ ഭാര്യ വത്സമ്മയാണ് (60) മരിച്ചത്. മകന്‍ അജേഷിനൊപ്പം ആശുപത്രിയില്‍ നിന്ന് വരുന്ന വഴി അഴിഞ്ഞുപോയ മാസ്‌ക് കെട്ടാന്‍ ശ്രമിക്കവെയാണ് അപകടമുണ്ടായത്.

കൈയില്‍ പിടിച്ചിരുന്ന സാരിത്തുമ്പ് മാസ്‌ക് കെട്ടാനായി വിടുകയായിരുന്നു. സാരി ബൈക്കിന്റെ പിന്‍ചക്രത്തില്‍ കുടുങ്ങുകയും വത്സമ്മ റോഡില്‍ വീഴുകയുമായിരുന്നു.

ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :