മമ്മൂട്ടി വീഡിയോ കോൾ ചെയ്‌തു; ലാലേട്ടന്‍റെ കോള്‍ കണ്ടില്ല, പിന്നീട് തിരിച്ചുവിളിച്ചു !

അനു മുരളി| Last Updated: ചൊവ്വ, 5 മെയ് 2020 (12:42 IST)
വിവാഹവിശേഷങ്ങള്‍ പങ്കുവച്ച് നടന്‍ മണികണ്ഠനും ഭാര്യ അഞ്ജലിയും. ലോക്ക് ഡൗൺ ആയതിനാൽ വിവാഹത്തിന് എത്താൻ സാധിച്ചില്ലെങ്കിലും മമ്മൂട്ടിയും മോഹൻലാലും ആശംസകൾ അറിയിച്ചു മണികണ്ഠനെ വിളിച്ചിരുന്നു. മമ്മൂട്ടിയുടെ വീഡിയോ കോൾ വന്നപ്പോൾ പറയാനറിയാത്ത സന്തോഷം തോന്നിയെന്ന് പറഞ്ഞു. മോഹൻലാൽ വിളിച്ചപ്പോൾ ആദ്യം ഫോൺ കണ്ടില്ല, പിന്നീട് ലാലേട്ടനെ തിരിച്ചു വിളിച്ചു.

കുട്ടിക്കാലം മുതലേയുള്ള പരിചയമാണ് അഞ്ജലിയുമായി. ഒരു വർഷം മുമ്പേ വിവാഹ തീയ്യതി നിശ്ചയിച്ചിരുന്നു. അതുകൊണ്ടാണ് കൊറോണ സമയത്ത് കല്യാണം നടന്നത്. ലോക്ക് ഡൗൺ ആയതിനാൽ തുണിക്കടകൾ എല്ലാം പൂട്ടി കിടക്കുമ്പോൾ വിവാഹത്തിനുള്ള സാരിയും
മുണ്ടും ഷർട്ടും എല്ലാം എത്തിച്ചു തന്നത് ഛായാഗ്രാഹകനും നിർമാതാവും സംവിധായകനുമായ രാജീവ്
രവിയാണ്.

വിവാഹം ഇങ്ങനെയൊരു ചെറിയൊരു പരിപാടിയിൽ ഒതുങ്ങിയതില്‍ വിഷമം ഉണ്ട്. തൻറെ വിവാഹം കാണണമെന്ന് ആഗ്രഹിച്ച ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല - മണികണ്ഠന്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :