പരാജയം ചര്‍ച്ചക്ക് വിധേയമാക്കും: എസ് രാമചന്ദ്രന്‍പിള്ള

കോട്ടയം| jibin| Last Modified ശനി, 24 മെയ് 2014 (14:18 IST)
ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ കാരണം ഗൌരവമായ ചര്‍ച്ചക്ക് വിധേയമാക്കുമെന്ന് സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള. ഒരു തിരിച്ചടി കൊണ്ട് എല്ലാം നഷ്ടപ്പെടില്ല. ജനോപകാരപ്രദമായ നടപടികള്‍ സ്വീകരിച്ച് ഇടതുപക്ഷം ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

"പരനാറി" പ്രയോഗം ഒരു പ്രധാന വിഷയമായി കാണുന്നില്ല. ഈ വിഷയത്തില്‍ വിവാദത്തിനില്ല. രാഷ്ട്രീയ വഞ്ചന മറച്ചു പിടിക്കാനാണ് ചിലര്‍ ഈ വിഷയം ഉയര്‍ത്തിപ്പിടിക്കുന്നതെന്നും എസ്ആര്‍പി ആരോപിച്ചു. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :