കോട്ടയം|
jibin|
Last Modified ചൊവ്വ, 13 മെയ് 2014 (17:34 IST)
ബ്ലേഡ് മാഫിയയുമായി ഏതെങ്കിലും തരത്തില്‍ ബന്ധം പുലര്‍ത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്ന് ആഭ്യന്തര മന്ത്രി
രമേശ് ചെന്നിത്തല വ്യക്തമാക്കി.
ബ്ലേഡ് മാഫിയയുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെ നിരീക്ഷിക്കും. ഇത്തരത്തില്‍ പിടിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ഒരു തരത്തിലും കേസ് ഒതുക്കാന്‍ അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് എളുപ്പ മാര്‍ഗത്തില്‍ വായ്പ ലഭിക്കുന്നതിനുള്ള നടപടികള്‍ നാളത്തെ മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.