മുഖ്യമന്ത്രി കൂടുതല്‍ കരുത്തനായി: സുകുമാരന്‍ നായര്‍

കോട്ടയം| jibin| Last Modified ശനി, 17 മെയ് 2014 (15:14 IST)
ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയം നേടിയതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടുതല്‍ കരുത്തനായി തീര്‍ന്നെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഒ രാജഗോപാല്‍ നേരിട്ട തോല്‍വി എന്‍എസ്എസ് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ രാജഗോപാല്‍ ജയിക്കേണ്ടതായിരുന്നു. കേന്ദ്രത്തില്‍ ഭരണമാറ്റം ആവശ്യമായിരുന്നെന്നും അതിന് അനുകൂലമായ വിധിയാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സ്ഥിരതയുള്ള ഭരണമാണ് എന്‍എസ്എസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :