വെബ്ദുനിയ ലേഖകൻ|
Last Updated:
വ്യാഴം, 7 ജനുവരി 2021 (13:20 IST)
ഒരു വർഷം കൂടി അവസാനിച്ചിരിയ്ക്കുന്നു. 2020 ൽ നിന്നും 2021ലേക്ക് എത്തുമ്പോൾ പുതുവർഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് ഈ വർഷം തങ്ങൾക്കെങ്ങനെ എന്ന് ഓരോ രാശിക്കാരും അറിഞ്ഞിരിയ്ക്കണം. എങ്കിൽ മാത്രമെ പ്രതിന്ധികളെ തരണം ചെയ്യാനും ജീവിതത്തെ അതിനനുസരിച്ച് ക്രമീകരിയ്ക്കാനും മുന്നൊരുക്കങ്ങൾ നടത്താനുമെല്ലാം സാധിയ്ക്കു 2021 കർക്കിടകം രാശിക്കാർക്ക് എങ്ങനെ എന്നാണ് ഇനി പറയുന്നത്.
കർക്കിടകം രാശിക്കാർക്ക് 2021ൽ ഉയർച്ച താഴ്ചകൾ നേരിടും. വർഷത്തിന്റെ തുടക്കത്തിൽ ഉദ്യോഗ കാര്യങ്ങളിൽ നേട്ടാം തേടിയെത്തിയേക്കും. പിന്നീട് പ്രതിസന്ധികൾ നേരിടാം. സാമൂഹികമായ ഇടപെടലുകൾക്ക് മികച്ച സമയമാണ്. അതിനാൽ ഈ രംഗത്തുള്ളവർ സാമൂഹിക ജ്ഞാനം കൂടുതൽ മെച്ചപ്പെടുത്തുക. ബിസിനസുകാർക്കും ഈ വർഷം അനുകൂലമായിരിയ്ക്കും, സാമ്പത്തിക കാര്യങ്ങളിൽ വർഷാരംഭം പ്രതിസന്ധി ഉണ്ടാകും എങ്കിലും പിന്നീട് ഉയർച്ചയും സ്ഥിരതയും കൈവരിയ്ക്കാനാകും.
വിദ്യാർത്ഥികൾക്ക് വർഷാരംഭം അനുകൂലമായ സമയമാണ് എന്നാൽ പിന്നീടങ്ങോട്ട് ശ്രദ്ധ മാറാൻ സാധ്യതയുള്ളതിനാൽ ഏകാഗ്രത കൈവിടാതെ ശ്രദ്ധിയ്ക്കുക. പ്രണയികൾക്ക് ഫലം സമിശ്രമാണെന്ന് പറയാം. വർഷാരംഭം മുതൽ പകുതി വരെ കാര്യങ്ങൾ അനുകൂലമായിരിയ്ക്കും എന്നാൽ പിന്നീടുള്ള മാസങ്ങളിൽ ശ്രദ്ധ നൽകണം. ആരോഗ്യ കാര്യങ്ങളിലും ഈ വർഷം പ്രത്യേക ശ്രദ്ധ നൽകണം.