രണ്ട് മിനിറ്റിനുള്ളിൽ രണ്ടുലക്ഷം രൂപ വായ്‌പ; പെഴ്സണൽ ലോൺ സേവനവുമായി പേടിഎം

വെബ്ദുനിയ ലേഖകൻ| Last Updated: വ്യാഴം, 7 ജനുവരി 2021 (13:42 IST)
അത്യാവശ്യ സമയങ്ങളിൽ ലോണിനായി നടന്നു തളർന്നവരായിരിയ്ക്കും നമ്മളിൽ പലരും. എന്നാൽ വ്യക്തിഗത ലോൺ എന്നത് ഏറ്റവും സിംപിളാക്കി മാറ്റിയിരിയ്ക്കുകയാണ് പെയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎം. പേടി‌എം ഉപയോക്താക്കൾക്ക് ഇനി വെറും രണ്ട് മിനിറ്റിനുള്ളിൽ രണ്ട് ലക്ഷം രൂപ വരെ പേഴ്സണൽ ലോൺ ലഭിയ്ക്കും. ഇതിനായി വലിയ പേപ്പർ വർക്കുകൾ ഒന്നും തന്നെ ചെയ്യേണ്ടതില്ല എന്നതാണ് ഏറ്റവും പ്രധാനം. ഡിജിറ്റലായി തന്നെ ലോണിന് അപേക്ഷിയ്ക്കാം.

365 ദിവസവും 24 മണിക്കൂറും ഈ സേവനം ഉപയോക്താക്കൾക്ക് ലഭ്യമാകും. പേടിഎമ്മിന്റെ സാങ്കേതിക സഹായത്തോടെ ബാങ്കുകളും, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുമാണ് ലോൺ നൽകുന്നത്. പ്രൊഫഷണലുകൾക്കും, ശമ്പള ജോലിക്കാർക്കുമാണ് പേടിഎമ്മിലൂടെ ലഭിയ്ക്കുക. 18 മുതൽ 36 മാസം വരെയാണ് വായ്പകളുടെ തിരിച്ചടവ് കാലാവധി. പേടിഎമിലെ ഫിനാൻഷ്യൽ സർവീസ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ പെഴ്സണൽ ലോൺ എന്ന ടാബ് കാണാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :