സംഘര്‍ഷം: അടിയേറ്റ് സിഐയുടെ കൈയൊടിഞ്ഞു

കൂത്തുപറമ്പ്| Last Modified ബുധന്‍, 4 നവം‌ബര്‍ 2015 (13:54 IST)
സി പി എം - ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒട്ടേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും തടയാനെത്തിയ പൊലീസ് സേനയിലെ സി ഐയുടെ കൈ ഒടിയുകയും ചെയ്തു.

കഴിഞ്ഞദിവസം രാത്രി 09.30 ന് മാങ്ങാട്ടിടം കിണറ്റിന്‍റവിടയിലായിരുന്നു സംഭവം. ആര്‍ എസ് എസുകാര്‍ വാഹനം തടഞ്ഞു എന്നാരോപിച്ച് സി പി എം പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധപ്രകടനം നടത്തുകയും ആര്‍ എസ് എസ് പ്രവര്‍ത്തകനായ വിജേഷിന്‍റെ ഫര്‍ണിച്ചര്‍ കടയ്ക്ക് തീയിടുകയും ഒരു ഓട്ടോറിക്ഷ തകര്‍ക്കുകയും ചെയ്തു.

ഇതറിഞ്ഞ് എത്തിയ ആര്‍ എസ് എസ് പ്രവര്‍ത്തകരുമായി ഇവര്‍ ചെറിയ തോതില്‍ ഉന്തും തള്ളും നടത്തുകയും ചെയ്തു. ഇതില്‍ ഇടപെട്ട കൂത്തുപറമ്പ് സി ഐ ക്കാണ് വടി കൊണ്ടുള്ള അടിയേറ്റ് കൈയൊടിഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :