കണ്ണൂര്‍|
VISHNU N L|
Last Updated:
തിങ്കള്‍, 2 നവംബര്‍ 2015 (13:13 IST)
കണ്ണൂര്‍ ജില്ലയിലെ പരിയാരം പഞ്ചായത്തിലും കൊല്ലം ജില്ലയിലെ ഉമ്മന്നൂരില്‍ പഞ്ചായത്തിലും പോളിംഗിനിടെ സംഘര്‍ഷം. സംഘര്‍ഷത്തേ പരിയ്യാരത്ത് വോട്ടെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പരിയാരത്തെ അഞ്ച്, ആറ് വാര്‍ഡുകളിലാണ് പോളിങ് നിര്‍ത്തിവെച്ചത്.
എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വെബ് കാസ്റ്റിങ് യന്ത്രം തകരാറിലാക്കിയതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് നിര്‍ത്തിവെച്ചിരിക്കുന്നത്. തലോറയിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വെബ്കാസ്റ്റിങ് യന്ത്രത്തിന്റെ കേബിള്‍ മുറിച്ചുമാറ്റിയതായി റിപ്പോര്‍ട്ടുണ്ട്.
പരിയാരത്തെ കാഞ്ഞിരങ്ങാട് എല്‍പി സ്‌കൂളിലെ ബൂത്തില്‍ വനിതാ സ്ഥാനാര്‍ത്ഥിക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രേഷ്മയ്ക്ക് നേരെയാണ് കയ്യേറ്റ ശ്രമമുണ്ടായത്. എന്നാല്‍ ഇവിടെ പോളിങ് തടസ്സപ്പെട്ടിട്ടില്ലെന്നാണ് വിവരം.
കൊല്ലം ജില്ലയിലെ ഉമ്മന്നൂരില്‍ പഞ്ചായത്തിലെ പോളിങ് ബൂത്തില്‍ നിന്നും സംഘര്‍ഷം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ക്യൂ പാലിക്കാത്തതിനെ തുടര്‍ന്ന് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു.
തിരുവനന്തപുരത്ത് ഭീമാപള്ളിയില്‍ ബൂത്തിന് പുറത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വോട്ടഭ്യര്‍ത്ഥിച്ചെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണം പ്രഖ്യാപിച്ചു.