പോളിംഗിനിടെ സംഘര്‍ഷം; എല്‍ഡിഎഫ്‌ സ്‌ഥാനാര്‍ഥിക്ക് വെട്ടേറ്റു

തിരുവനന്തപുരം| VISHNU N L| Last Modified തിങ്കള്‍, 2 നവം‌ബര്‍ 2015 (13:45 IST)
തിരുവനന്തപുരം ആനാട്‌ വഞ്ചുവം വാര്‍ഡില്‍ തെരഞ്ഞെടുപ്പിനിടെ സ്‌ഥാനാര്‍ത്ഥിയ്‌ക്ക് വെട്ടേറ്റു. ആനാട്‌ വഞ്ചുവം വാര്‍ഡില്‍ എല്‍ഡിഎഫ്‌ സ്‌ഥാനാര്‍ഥി ഷമീമിനാണു വെട്ടേറ്റത്‌.

ഷമീമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഥലത്ത്‌ പോലീസ്‌ നിലയുറപ്പിച്ചിട്ടുണ്ട്‌. സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സിപി‌എം ആരോപിച്ചിരിക്കുന്നത്.

അതേസമയം പെരിനാട് പഞ്ചായത്തില്‍ പതിനെട്ടാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലെറ്റസ് ജെറോമിന് വെട്ടേറ്റു. ശനിയാഴ്ച രാത്രി ഒന്നരയോടെ ബൈക്കുകളിലെത്തിയ അക്രമിസംഘം ലെറ്റസിനെ വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു.

തലക്ക് പരിക്കേറ്റ ഇയാളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍എസ്എസുകാരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഐ എം പ്രവര്‍ത്തകര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :