ജോളിയുടെ ഫോൺരേഖ പരിശോധിച്ച് പൊലീസ്; ഏറ്റവും കൂടുതൽ വിളിച്ചത് സുഹൃത്തായ ബിഎസ്എൻഎൽ ജീവനക്കാരനെ; നിർണ്ണായ വഴിത്തിരിവിലേക്ക്

കേസിൽ ജോളിയുടെ ഫോൺരേഖ പരിശോധിച്ചതോടെയാണ് നിര്‍ണായക തെളിവുകള്‍ പുറത്തുവന്നിരിക്കുന്നത്.

റെയ്നാ തോമസ്| Last Modified ചൊവ്വ, 8 ഒക്‌ടോബര്‍ 2019 (11:50 IST)
കൊലപാതക പരമ്പരയുടെ അന്വേഷണം തുടങ്ങിയത് മുതൽ ജോളി ഏറ്റവും കൂടുതൽ വിളിച്ചത് സുഹൃത്തായ ബിഎസ്എൻഎൽ ജീവനക്കാരൻ ജോൺസനെയെന്ന് പോലീസ്. കേസിൽ ജോളിയുടെ ഫോൺരേഖ പരിശോധിച്ചതോടെയാണ് നിര്‍ണായക തെളിവുകള്‍ പുറത്തുവന്നിരിക്കുന്നത്. ജോൺസനെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും.

തിരുപ്പൂരിൽ ജോലി ചെയ്യുന്ന കൂടത്തായി സ്വദേശിയാണ് ജോൺസൺ. പോലീസ് ഫോൺരേഖകൾ പരിശോധിച്ചപ്പോളാണ് ജോളി ഫോണിൽ ജോൺസനുമായി ഏറ്റവും കൂടുതൽ ബന്ധപ്പെട്ടുവെന്ന് വ്യക്തമായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :