ജോളിക്ക് പെൺകുട്ടികളെ വെറുപ്പ്, രണ്ട് തവണ ഗർഭഛിദ്രം നടത്തി

ചിപ്പി ഫീലി‌പ്പോസ്| Last Modified ചൊവ്വ, 8 ഒക്‌ടോബര്‍ 2019 (10:25 IST)
പെൺകുട്ടികളോട് തനിക്ക് വെറുപ്പായിരുന്നുവെന്നും ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരി റെഞ്ചിയുടെ മകളെ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നും കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ മൊഴി. പൊലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് തനിക്ക് പെൺകുട്ടികളെ ഇഷ്ടമായിരുന്നില്ലെന്ന് ജോളി മൊഴി നൽകിയത്.

ജോളി രണ്ടിലേറെ തവണ ഗര്‍ഭഛിദ്രം നടത്തിയിരുന്നതായും പോലീസ് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടി ആയതുകൊണ്ടാണ് അബോർഷൻ നടത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പെണ്‍കുട്ടികളോട് വെറുപ്പ് പുലര്‍ത്തിയിരുന്ന പ്രത്യേക മാനസികാവസ്ഥയായിരുന്നു ജോളിയ്ക്കുണ്ടായിരുന്നത്.

റെഞ്ചിയുടെ മകളുടെ വായില്‍ നിന്ന് നുരയും പതയും വന്ന സാഹചര്യത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനു പിന്നിൽ ജോളിയാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :