1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Koodathayi Mass Murder Case Updates

ജോളിയുടേത് വഴിവിട്ട ജീവിതമായിരുന്നുവെന്ന് ഷാജു പറഞ്ഞിരുന്നു: സുഹൃത്തിന്റെ വെളിപ്പെടുത്തൽ

എൻ ഐ ടി
കൂടത്തായി കൊലപാതക പരമ്പര കേസിൽ അറസ്റ്റിലായ ജോളിയുടെ ജീവിതം വഴിവിട്ട രീതിയിലായിരുന്നുവെന്ന് ജോളിയുടെ ഭർത്താവ് ഷാജുവിന്റെ സുഹൃത്തിന്റെ വെളിപ്പെടുത്തൽ. ജോളി നയിച്ചത് വഴിവിട്ട ജീവിതമാണ്. ഇക്കാര്യം താനും ഷാജുവും പല തവണ സംസാരിച്ചിരുന്നുവെന്ന് ബിജു മാധ്യമപ്രവർത്തകരോട് പറഞ്ഞു. 
 
ഭാര്യയും മകളും മരിച്ചപ്പോൾ ഷാജുവിനു വലിയ ദുഃഖമുണ്ടായില്ല. ഇതെല്ലാം ഇപ്പോൾ സംശയങ്ങൾ ജനിപ്പിക്കുന്നുവെന്നും ബിജു പറയുന്നു. കൂടത്തായി മരണ പരമ്പരയുടെ അന്വേഷണം ജോളിയുടെ ജന്മനാടായ ഇടുക്കിയിലേക്കും അന്വേഷണ സംഘം വ്യാപിപ്പിച്ചു.
 
സംഭവത്തിൽ ജോളിക്ക് പുറമേ ഇവരുടെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും പങ്കുണ്ടോയെന്ന് അറിയാനാണിത്. 
അടുത്ത ലേഖനം
ജോളിക്ക് പെൺകുട്ടികളെ വെറുപ്പ്, രണ്ട് തവണ ഗർഭഛിദ്രം നടത്തി