6 കൊലപാതകങ്ങളും ഷാജുവിന് അറിയാമായിരുന്നു? ഭർത്താവിനെ കെണിയിലാക്കി ജോളിയുടെ മൊഴി

ചിപ്പി പീലിപ്പോസ്| Last Modified ഞായര്‍, 27 ഒക്‌ടോബര്‍ 2019 (13:27 IST)
കൂടത്തായി കൊലപാതക പരമ്പരയിൽ മുഖ്യപ്രതിയായ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനും പങ്കുണ്ടെന്ന സംശയത്തിൽ ഊന്നിൽ പൊലീസ് അന്വേഷണം. ആറ് കൊലപാതകങ്ങളെ കുറിച്ചും ഷാജുവിനു അറിയാമായിരുന്നു എന്നാണ് ജോളി പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഷാജുവിനെതിരായ തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ സംഘം.

സിലി വധക്കേസില്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് എല്ലാ കാര്യങ്ങളും ഷാജുവിന് അറിയാമായിരുന്നെന്ന് ജോളി വെളിപ്പെടുത്തിയത്. എന്നാല്‍ ഒറ്റക്കും ജോളിക്ക് ഒപ്പവുമുള്ള ചോദ്യം ചെയ്യലിലെല്ലാം ഷാജു ഇക്കാര്യം നിഷേധിക്കുകയാണ് ചെയ്തത്.

ജോളിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ ഭാര്‍ത്താവ് ഷാജു, ഇയാളുടെ പിതാവ് സഖറിയാസ് എന്നിവരെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം മണിക്കുറുകളോളം ചോദ്യം ചെയ്തിരുന്നു. സിലിയുടേത് ഉള്‍പ്പടേയുള്ള മരണം ഷാജുവിന്‍റെ അറിവോടെയാണ് എന്ന മൊഴി ജോളി ആവര്‍ത്തിച്ചതിനാല്‍ മൂവരേയും ഒരിമിച്ചിരുത്തിയിരുന്നു വടകര തീരദേശ പോലീസ് സ്റ്റേഷനിന്‍ വെച്ച് അന്വേഷണ സംഘം ചോദ്യം ചെയ്തത്.

കൊലപാതകങ്ങളെക്കുറിച്ച് അറിഞ്ഞിട്ടും വിവരം പോലീസില്‍ അറിയിച്ചില്ലെന്ന കുറ്റം ചുമത്തി ഷാജുവിനെതിരെ കേസെടുക്കുന്ന കാര്യം അന്വേഷണ സംഘത്തിന്‍റെ പരിധിയിലുണ്ട്. സിലിയുടെ മരണത്തില്‍ ഷാജുവിന് വ്യക്തമായ പങ്കുണ്ടെന്ന് ജോളി നിരന്തരം ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. വിഷയത്തിൽ ആരാണ് കള്ളം പറയുന്നതെന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. ഏതായാലും പൊലീസ് ഷാജുവിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :