കരമനയിലെ ദുരൂഹമരണങ്ങൾ: പരാതി നല്‍കിയിട്ടും അന്വേഷിച്ചില്ല, പോസ്റ്റുമോര്‍ട്ടത്തിലും തിരിമറി; വെളിപ്പെടുത്തല്‍

ചിപ്പി പീലിപ്പോസ്| Last Modified ഞായര്‍, 27 ഒക്‌ടോബര്‍ 2019 (10:08 IST)
കരമനയിലെ ഒരു വീട്ടിലുണ്ടായ ഏഴ് ദുരൂഹമരണങ്ങളുടെ കേസ് അന്വേഷണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. അതേസമയം, മരണത്തിലെ ദുരൂഹത വ്യക്തമാക്കിയുള്ള പരാതി രണ്ട് വര്‍ഷം മുന്‍പ് നല്‍കിയിരുന്നതായി പരാതിക്കാരി പ്രസന്നകുമാരി. ക്രൈംബ്രാഞ്ചും ഇന്റലിജന്‍സും മൊഴിയെടുത്തെങ്കിലും അന്വേഷണം മുന്നോട്ടു പോയില്ല.

തിരുവനന്തപുരം കുളത്തറ ഉമാമന്ദിരത്തില്‍ (കൂടത്തില്‍) ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖി അമ്മ, മക്കളായ ജയബാലകൃഷ്ണന്‍നായര്‍, ജയപ്രകാശ് (ദേവു), ജയശ്രീ, ഗോപിനാഥന്‍നായരുടെ ജ്യേഷ്ഠന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍നായര്‍, ഗോപിനാഥന്‍നായരുടെ മറ്റൊരു സഹോദരനായ നാരായണന്‍നായരുടെ മകന്‍ ജയമാധവന്‍നായര്‍ എന്നിവരുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയത്. കൂടത്തായി കൊലപാതക പരമ്പര വെളിച്ചത്ത് വന്നതോടെയാണ് അന്വേഷണം വേണമെന്ന് ബന്ധുക്കൾ നിർബന്ധം പിടിച്ചത്.



ഇവരുടെ മരണ ശേഷം കോടികളുടെ സ്വത്ത് വകമാറ്റിയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിടാതായതോടെയാണ് സംശയം തോന്നിയെന്നും പരാതിക്കാരി പറഞ്ഞു. പിന്നീട് കേസന്വേഷണം തുടങ്ങിയപ്പോഴും അതിന് മുന്‍പും കാര്യസ്ഥന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരി വ്യക്തമാക്കുന്നു. ആ ഭൂമി അങ്ങനെ ഭാഗം വയ്ക്കാനാവില്ലെന്ന് പറഞ്ഞ് തന്നോട് തട്ടിക്കയറിയെന്നാണ് പ്രസന്നകുമാരി പറയുന്നത്.

കുടുംബത്തിലെ മുന്‍ കാര്യസ്ഥന്റെയും ജോലിക്കാരിയുടെയും മൊഴി എടുത്തിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് മുന്‍ കാര്യസ്ഥെന്റയും ജോലിക്കാരിയുടെയും മൊഴി രേഖപ്പെടുത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :