ആര്യയുടെ നില ആശങ്കാജനകം; തലക്കേറ്റക്ഷതം ഗുരുതരം

കോന്നി പെണ്‍കുട്ടികള്‍ , ആര്യ , ആശുപത്രി , പൊലീസ്
തൃശൂര്‍| jibin| Last Updated: തിങ്കള്‍, 20 ജൂലൈ 2015 (12:46 IST)
റെയില്‍വെ ട്രാക്കില്‍ പരുക്കേറ്റ് നിലയില്‍ കണ്ടെത്തിയ കോന്നി പെണ്‍കുട്ടി ആര്യയുടെ നിലയില്‍ കാര്യമായ പുരോഗതിയില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍. ന്യുമോണിയ ബാധയും തലക്കേറ്റക്ഷതവും ആശങ്കാജനകമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

വെന്റിലേറ്ററിന്റെ സഹായം 24 മണിക്കൂർ കൂടി തുടരും. ഇന്നലെയാണ് ആന്റിബയോട്ടിക്കുകൾ നൽകി തുടങ്ങിയിരിക്കുന്നത്. അതിന്റെ പ്രവർത്തനം ശക്തമാകുന്നതിന് കുറച്ചുദിവസങ്ങൾ കൂടിയെടുക്കും. ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ കെ ബാലഗോപാൽ പറഞ്ഞു. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ശ്വാസകോശത്തിലെ പഴുപ്പ് നീക്കം ചെയ്തുവെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞു. ആരോഗ്യം മെച്ചപ്പെട്ടു വരുന്നതിനിടെ ന്യുമോണിയ ബാധിച്ചതാണ് ആര്യയുടെ ആരോഗ്യനില വഷളാക്കിയത്. തലച്ചോറിലെ പരുക്കും ഗുരുതരമായി. മരുന്നുകളോട് ഭാഗികമായേ പ്രതികരിക്കുന്നുള്ളൂ. കഴിഞ്ഞ ദിവസം ആര്യയുടെ നില മെച്ചപ്പെട്ടിരുന്നെങ്കിലും പിന്നിട് വഷളാകുകയായിരുന്നു.

നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിക്ക് ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. ന്യുമോണിയ നിയന്ത്രിക്കാനുള്ള ജീവന്‍ രക്ഷാമരുന്നുകള്‍ നല്‍കുന്നുണ്ടെങ്കിലും നിലവിലെ സ്ഥിതി ആശങ്കാജനകമാണെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡാണ് കുട്ടിയെ ചികിത്സിക്കുന്നത്.

മരുന്നുകളോട് ആര്യ പ്രതികരിക്കുന്നുണ്ടെന്നും വെന്റിലേറ്ററില്‍ നിന്ന് മാറ്റാന്‍ സാധിക്കുമെന്നും മെഡിക്കല്‍ സംഘം വ്യക്തമാക്കിയതിന് പിന്നാലെ ശനിയാഴ്‌ചയോടെ കുട്ടിക്ക് ന്യുമോണിയ ബാധയേറ്റതായി കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് വെന്റിലേറ്ററില്‍ നിന്ന് മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടു. തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് ആര്യ ചികിത്സയിലുള്ളത്. കുട്ടിക്ക് ആരോഗ്യസ്ഥിതി കൈവന്നാല്‍ മാത്രമെ മൊഴി രേഖപ്പെടുത്താന്‍ കഴിയു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം ...

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്
2025ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി. 550 കോടി ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ പഞ്ചായത്ത് ഏറ്റെടുത്തു
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതിയായി ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി
പറയാനുള്ളത് മുഴുവന്‍ കേട്ടെന്നും ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി
ജബല്പൂരില്‍ സംഭവിച്ചെങ്കില്‍ അതിന് നിയമപരമായ നടപടിയെടുക്കും. അതങ്ങ് ബ്രിട്ടാസിന്റെ ...