ആര്യയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്; ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും

കോന്നി പെണ്‍കുട്ടികള്‍ , ആര്യ , തൃശൂര്‍ മെഡിക്കല്‍ കോളെജ് , റെയില്‍വെ ട്രാക്ക്
തൃശൂര്‍| jibin| Last Modified ചൊവ്വ, 21 ജൂലൈ 2015 (08:33 IST)
തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെ മരിച്ച കോന്നി സ്വദേശിനിയായ സുരേഷിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. രാവിലെയാണ് തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ആര്യയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിക്കുക. ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറാനാണ് ഉദ്ദേശിക്കുന്നത്. തുടര്‍ന്ന് ജന്മദേശമായ കോന്നി ഐരമണ്ണിലേക്ക് കൊണ്ട് പോകും. ആര്യയുടെ പിതാവ് വിദേശത്തായതിനാല്‍ സംസ്‌കാരം എന്നുണ്ടാകുമെന്ന് വ്യക്തമല്ല.

തിങ്കളാഴ്ച കുട്ടിയ്ക്ക് ഹൃദയാഘാതമുണ്ടായിരുന്നു. അതിനു ശേഷം പെണ്‍കുട്ടിയുടെ ഹൃദയം 97 ശതമാനവും പ്രവര്‍ത്തന രഹിതമായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ആര്യയുടെ ജീവൻ നിലനിന്നിരുന്നത്. തുടര്‍ന്ന് വൈകിട്ട് നാല് മണിയോടെ ആര്യയുടെ മരണം സംഭവിക്കുകയായിരുന്നു.

കോന്നി പെണ്‍കുട്ടികള്‍ നാടുവിട്ടതിനെക്കുറിച്ചും ദുരൂഹമരണത്തെക്കുറിച്ചുമുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആര്യയും മരണപ്പെട്ടത്. ആര്യയ്ക്കൊപ്പം നാടുവിട്ട ഐരവണ്‍ സ്വദേശി ആതിര, തെങ്ങുംകാവ് സ്വദേശി എസ് രാജി എന്നിവരുടെ മൃതദേഹങ്ങളാണ് ആദ്യം കണ്ടെത്തിയത്. ഇവരുടെ മൃതദേഹത്തിനു സമീപത്തായി ഗുരുതരമായി പരുക്കേറ്റ നിലയിലാണ് ആര്യയെ കണ്ടെത്തിയത്. ആര്യയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ന്യൂറോ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇടയ്‌ക്ക് ആര്യയുടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും കഴിഞ്ഞദിവസം ന്യൂമോണിയ ബാധിച്ചതോടെ സ്ഥിതിഗതികള്‍ ആശങ്കാജനകമാകുകയായിരുന്നു.

പെണ്‍കുട്ടികളുടെ തിരോധാനവും യാത്രയും ഒടുവില്‍ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ആര്യയുടെ മരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :