താന്‍ മത്സരിക്കുന്നെന്ന വാര്‍ത്ത തെറ്റ്: കെ സുധാകരന്‍

കണ്ണൂര്‍| jibin| Last Modified ബുധന്‍, 21 മെയ് 2014 (16:37 IST)
താന്‍ നിയമസഭയിലേക്ക് മത്സരിക്കുന്നെന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് കെ സുധാകരന്‍. എപി അബ്ദു ല്ലക്കുട്ടിയെ രാജിവെപ്പിച്ച് കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ സുധാകരന്‍ മത്സരിക്കുന്നെന്ന അഭ്യൂഹങ്ങളാണ് പ്രചരിച്ചത്.

തന്റെ തോല്‍വിക്ക് കാരണം രാഷ്ട്രീയ സാഹചര്യം മാറിയതാണ്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് മാധ്യമങ്ങള്‍ വിശ്വാസ്യത കളയരുതെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ എസ്ഡിപിഐ സിപിഎമ്മുമായി ധാരണയുണ്ടാക്കി. ഫസലിന്റെ പേരു പറഞ്ഞ് വോട്ട് തേടിയവര്‍ ഫസലിന്റെ കൊലയാളികളുമായി ധാരണയിലത്തെിയെന്നും അദ്ദേഹം ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :