Sumeesh|
Last Updated:
ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (17:09 IST)
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദ പരാമർശം നടത്തിയതിൽ നടൻ കൊല്ലം തുളസി വനിതാ കമ്മീഷന് മാപ്പെഴുതി നൽകി. പ്രതിഷേധത്തിൽ സംസാരിക്കവെ ആവേശത്തിൽ പറ്റിയ അബദ്ധമാണെന്ന് കൊല്ലം തുളസി മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമലയിൽ പ്രവേശിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും. ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച ജഡ്ജിമാർ സുംഭൻമാരാണെന്നുമായിരുന്നു. ചവറയിൽ സംസാരിക്കവെ കൊല്ലം തുളസിയുടെ വിവാദ പരാമർശം.