അനുബന്ധ വാര്ത്തകള്
- നേരിൽകണ്ട അപകടത്തിൽ മരിച്ച കുട്ടിയുടെ അത്മാവ് കൂടെവരാൻ നിരന്തരം കൈകാണിക്കുന്നു; 19 കാരൻ ജീവനൊടുക്കി
- നീലക്കുറിഞ്ഞി പറിച്ച് വാഹനത്തിൽ കൊണ്ടുപോകാൻ ശ്രമിക്കവെ സഞ്ചാരികളെ പൊലീസ് പിടികൂടി
- ശബരിമല സ്ത്രീ പ്രവേശനത്തിൽ നിയമ നിർമ്മാണത്തിന് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താത്തത് എന്തുകൊണ്ട്; ശ്രീധരൻപിള്ളക്ക് തോമസ് ഐസക്കിന്റെ തുറന്ന കത്ത്
- റിസർവേഷൻ കൌണ്ടർ കുടുംബശ്രീക്ക് നൽകില്ല; കെ എസ് ആർ ടി സി ജീവനക്കാരുടെ മിന്നൽ പണിമുടക്ക് അവസാനിപ്പിച്ചു
- ഓയോയും ഫോൺപേയും സഹകരിക്കുന്നു; ഇനി വെറും 99 രൂപക്ക് റൂം ബുക്ക് ചെയ്യാം !
പ്രമുഖ മോഡലിനെ കൊലപ്പെടുത്തിയ ശേഷം ട്രാവൽബാഗിലാക്കി ഉപേക്ഷിച്ചു; സുഹൃത്ത് പിടിയിൽ
പ്രമുഖ മോഡലിനെ കൊലപ്പെടുത്തിയ ശേഷം ട്രാവൽബാഗിലാക്കി വഴിയിൽ ഉപേക്ഷിച്ച സുഹൃത്ത് പിടിയിൽ. മുംബൈയിലെ മലാഡിലെ റോഡറികിൽ ഉപേക്ഷിച്ച ട്രാവൽ ബാഗിലാണ് മോഡലായ മാനസി ദീക്ഷിതിന്റെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. സംഭവത്തിൽ മാനസിയുടെ സുഹൃത്തായ മുസാമിൽ സയ്യേദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മികച്ച അവസരങ്ങൾക്ക് വേണ്ടി രാജസ്ഥാനിൽ നിന്നും മുംബൈയിലെത്തിയതാണ് 20 കാരിയായ മാനസി ദീക്ഷിത്. പഠനത്തോടൊപ്പം തന്നെ മാനസി ഇവന്റ് മനേജിംഗ്, മോഡലിംഗ് ബിസിനസുകളും ചെയ്തിരുന്നു. സംഭവ ദിവസം 19കാരനായ മുസാമിൽ മാനസിയെ തന്റെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചിരുന്നു. ഇവിടെവച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഇതിനിടെ ഭാരമുള്ള വസ്തു ഉപയോഗിച്ച് മുസാമിൽ മാനസിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
കൊലപാതകത്തിനു ശേഷം മൃതദേഹം ട്രാവൽ ബാഗിലാക്കി. അതിനായി മൃതദേഹത്തിന്റെ കൈകളും കഴുത്തും കയറുകൊണ്ട് വലിച്ച് മുറുക്കിക്കെട്ടി. തുടർന്ന് മുംബൈ എയർ പോർട്ടിലേക്ക് ഓല ടാക്സി ബുക്ക് ചെയ്ത്. യാത്രക്കിടെ വിജനമായ സ്ഥലത്ത് കാർ നിർത്തിച്ച് മുസാമിൽ ടാക്സി പറഞ്ഞുവിടുകയും ബാഗ് അവിടെ ഉപേക്ഷിക്കുകയും ചെയ്തു. എന്നൽ പിന്നീട് ഓല ടാക്സി ഡ്രൈവർ അതുവഴിതന്നെ തിരികെ വന്നപ്പോൽ അതേ ബാഗ് റോഡരികിൽ കിടക്കുന്നത് കണ്ട് സംശയം തോന്നി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചതോടെയാണ് ബാഗിൽ മൃതദേഹമാണെന്ന് കണ്ടെത്തിയത്.