1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. BJP

ശബരിമല സ്ത്രീപ്രവേശനം: പ്രതിഷേധക്കാർക്ക് ബി ജെ പി എല്ലാ സഹായങ്ങളും ചെയ്യുമെന്ന് ശ്രീധരൻപിള്ള

വാർത്ത
തൃശൂർ: പ്രായഭേതമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് ബി ജെ പി എല്ലാ സഹായവും ചെയ്യുമെന്ന്  സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. തൃശൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ശബരിമല ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമാണ്. അവിടുത്തെ ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കേണ്ടതുണ്ട്. അതിനാൽ തന്നെ ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധിക്കാനും ആചാരാനുഷ്ടാനങ്ങൾ സംരക്ഷിക്കാനുമായി മുന്നിട്ടിറങ്ങുന്നവരെ പാർട്ടി സഹായിക്കുമെന്ന് ശ്രീധരൻപിള്ള വ്യക്തമാക്കി. 
About Writer
Sumeesh
അടുത്ത ലേഖനം
ശബരിമലയിൽ പ്രവേശിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്ന പ്രസ്ഥാവനയിൽ മാപ്പെഴുതി നൽകി: ആവേശത്തിൽ പറ്റിയ അബദ്ധമെന്ന് കൊല്ലം തുളസി