പരവൂർ വെടിക്കെട്ടപകടം: ദുരിതമല്ലാതെന്തു നേടി? തീരാനഷ്ടങ്ങ‌ൾ ഒരുപാടെന്ന് നാട്ടുകാർ

പരവൂർ വെടിക്കെട്ടപകടം: ദുരിതമല്ലാതെന്തു നേടി? തീരാനഷ്ടങ്ങ‌ൾ ഒരുപാടെന്ന് നാട്ടുകാർ

കൊല്ലം| aparna shaji| Last Modified തിങ്കള്‍, 11 ഏപ്രില്‍ 2016 (16:00 IST)
കൊല്ലം പരവൂരിലെ പുറ്റിംഗങ്ങ‌‌ൽ ക്ഷേത്രത്തിൽ നടന്ന വെടിക്കെട്ട് ദുരന്തത്തിൽ നഷ്ടമായത് 109 ജീവനുകൾ. ഇതിൽ ഇനിയും തിരിച്ചറിയാൻ കഴിയാത്തവർ 14 പേർ. വെടിക്കെട്ട് കെട്ടടങ്ങിയിട്ടും ഭീതിവിട്ടൊഴിയാതെ നാട്ടുകാർ. ദുരന്തത്തിന്റെ ഭീതിയിൽ പലരും മാനസിക പ്രശ്നങ്ങ‌ൾ അനുഭവിക്കുന്നു.

വർഷം തോറുമുള്ള വെടിക്കെട്ടിൽ സമീപവാസത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കാറുണ്ട്. ഇതിനെതിരെ പല തവണ പരാതികൾ നൽകിയിട്ടുണ്ടെങ്കിലും ആരും ഇതുവരെ പരിഹാരമൊന്നും
കണ്ടിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. വീടുകൾ തകർന്ന പലരും വാസയോഗ്യമില്ലാതെ തെരുവിൽ നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. വെടിക്കെട്ടിനു വേണ്ടിയുള്ള മരുന്നുകൾ സൂക്ഷിച്ച കമ്പപ്പുരക്കടുത്തുള്ള വീടുകളാണ് പൂർണമായും തകർന്നത്.

അപകടം പ്രതീക്ഷിച്ചിരുന്നതിനാൽ പലരും കലക്ടർക്ക് പരാതി നൽകിയിരുന്നു എന്നാൽ വെടിക്കെട്ടു നടത്തരുതെന്ന കലക്ടറുടെ ഉത്തരവിനെപ്പോലും എതിർക്കുകയായിരുന്നു . വെടിക്കെട്ടിൽ ദുരിതമല്ലാതെ വേറെന്തു നേടിയെന്നാണ് സമീപവാസികൾ ചോദിക്കുന്നത്. പലരുടെയും മുഖത്ത് ഭീതിയും ആശങ്കയും ഇപ്പോഴും വിട്ടുമാറിയിട്ടില്ല.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :