കൊല്ലം|
VISHNU.NL|
Last Modified ബുധന്‍, 1 ഒക്‌ടോബര്‍ 2014 (13:23 IST)
കൊല്ലം
നീണ്ടകര ഹാര്‍ബറില്‍ മത്സ്യത്തൊഴിലാളികളും ബോട്ടുകാരും തമ്മില്‍ സംഘര്‍ഷം. മത്സ്യബന്ധനത്തേ ചൊല്ലിയാണ് സംഘര്‍ഷം.
മത്സ്യതൊഴിലാളികളുടെ വള്ളങ്ങള്‍ ബോട്ടുകാര്‍ കെട്ടഴിച്ചുവിട്ടുവെന്നാരോപിച്ചാണ് സംഘര്‍ഷത്തിന്റെ തുടക്കം. ഇത്തരത്തില്‍ ഒഴുക്കിവിട്ട 15 വള്ളങ്ങളില്‍ ഏഴെണ്ണം പുലിമുട്ടിലെ തിരയില്‍പെട്ടും പാറക്കൂട്ടത്തിലിടിച്ചും ഏഴ്
വള്ളങ്ങള്‍ പൂര്‍ണമായും തകര്‍ന്നു.
ഇതൊടെ മത്സ്യത്തൊഴിലാളികളും വള്ളക്കാരും ചേര്‍ന്ന് നീണ്ടകര പാലം ഉപരോധിച്ചു. നീണ്ടകര മത്സ്യബന്ധനമേഖലയില്‍ കെട്ടിയിട്ടിരുന്ന 15 ഓളം കരിയര്‍ വള്ളങ്ങളാണ് ഇന്നലെ രാത്രി കെട്ടഴിച്ച് വിട്ട നിലയില്‍ കണ്ടെത്തിയത്. ചെറിയഴീക്കല്‍, പണ്ടാരത്തുരുത്ത് സ്വദേശികളുടെ ഉടമസ്ഥതയിലുള്ള വള്ളങ്ങളാണ് അഴിച്ചുവിട്ടത്.
രാവിലെ മത്സ്യബന്ധനത്തിന് പോകാനെത്തിയ തൊഴിലാളികളാണ് വള്ളങ്ങള്‍ അഴിച്ചുവിട്ട നിലയില്‍ കണ്ടെത്തിയത്. കുളച്ചലില്‍ നിന്ന് മത്സ്യബന്ധനത്തിന് എത്തുന്ന ബോട്ടുകാരാണ് ഇതിന് പിന്നിലെന്ന് വള്ളക്കാര്‍ ആരോപിച്ചു. പാലം ഉപരോധിച്ചതോടെ ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ ചര്‍ച്ച നടത്തി ശക്തമായ നടപടികള്‍ കൈക്കൊള്ളാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് 9 മണിയോടെ സമരക്കാര്‍ ഉപരോധം അവസാനിപ്പിച്ചത്. ഉപരോധം കടുത്തതൊടെ യാത്രക്കാര്‍ കിലോമീറ്ററുകളോളം നടന്നാണ് പാലം കടന്നത്. പാലത്തിന്റെ ഇരു വശത്തും വഹനങ്ങള്‍ പോകാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.