അനുബന്ധ വാര്‍ത്തകള്‍
- കാസര്‍കോട് ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ ചെളിയില്‍ മുക്കിക്കൊന്ന സംഭവത്തില്‍ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു
- നിപ വ്യാപനം: കണ്ടെയിന്മെന്റ് സോണിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക്
- കടമക്കുടിയിലെ കുടുംബത്തിന്റെ ആത്മഹത്യയ്ക്ക് കാരണമായത് ഓണ്‍ലൈന്‍ വായ്പ: യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു
- ആറാമത്തെ ദിവസം 21.12 കോടി, ജവാന് കുതിപ്പ് തുടരുന്നു, കളക്ഷന്‍ റിപ്പോര്‍ട്ട്
- 'ഭ്രമയുഗം'ത്തില്‍ വിയര്‍ക്കേണ്ടി വരുമെല്ലോ ? ആരാധകരുടെ ചോദ്യത്തിന് അര്ജുന് അശോകന്റെ മറുപടി
കൊല്ലത്ത് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലത്ത് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇളമ്പള്ളൂര്‍ വേലുത്തമ്പി നഗര്‍ സ്വദേശിനി സൂര്യയാണ് മരിച്ചത്. 22 വയസായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം വീടിന്റെ ടെറസിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയും സ്ഥലത്തുനിന്ന് കണ്ടെത്തി. ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം. കൂടാതെ ഒരു കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൂട്ടുകാരിക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടും തനിക്ക് ലഭിച്ചില്ലെന്നും ഇതില്‍ വിഷാദത്തിലാണെന്നും കുറിപ്പില്‍ പറയുന്നു.