1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local News

കൊല്ലത്ത് മൂന്നുവയസുകാരി ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചു

Kollam
കൊല്ലത്ത് മൂന്നുവയസുകാരി ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചു. കൊല്ലം ജില്ലയിലെ തഴവയിലാണ് സംഭവം. തഴവ ആദിനാട് തെക്ക് കണ്ടനാട്ട്  വീട്ടില്‍ അജ്മല്‍ഷാ - ഷഹന ദമ്ബതികളുടെ ഏക മകള്‍ ഇനായ മറിയം ആണ് മരിച്ചത്.
 
കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കൊടുക്കുന്നതിനിടെ കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ വീടിനടുത്തുള്ള ക്ലിനിക്കിലും കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കോടികളുടെ കള്ളപ്പണവുമായി മൂന്നു പേർ പിടിയിൽ