1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local News

ആറു വയസ്സുകാരിയെ പീഡിപ്പിച്ച 77 കാരന്‍ അറസ്റ്റില്‍

Kollam
ആറു വയസ്സുകാരിയെ പീഡിപ്പിച്ച 77 കാരന്‍ അറസ്റ്റില്‍. കൊല്ലം ചടയമംഗലത്താണ് 6 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച 77 കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം കൈതോട് സ്വദേശി ഷംസുദ്ദീന്‍ (77) ആണ് അറസ്റ്റിലായത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോയശേഷം വീട്ടിലേക്ക് മടങ്ങിയ കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് പീഢന വിവരം അറിഞ്ഞത്. പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.
അടുത്ത ലേഖനം
ഭൂമിയുടെ ന്യായ വില നാളെ ഉയരും, നികുതിയിൽ ഇരട്ടിയിലേറെ വർധന, വാഹന രജിസ്ട്രേഷൻ നിരക്കും ഉയരും