1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local News

ഓച്ചിറയില്‍ കള്ളന്മാരെ പേടിച്ച് സ്വര്‍ണവും പണവും പറമ്പില്‍ കുഴിച്ചിട്ട് ബന്ധുവീട്ടില്‍ പോയി; കുഴിച്ചിട്ട സ്ഥലം മറന്ന് വീട്ടമ്മ പൊലീസ് സഹായം തേടി

Kollam
കള്ളന്മാരെ പേടിച്ച് സ്വര്‍ണവും പണവും പറമ്പില്‍ കുഴിച്ചിട്ട് ബന്ധുവീട്ടില്‍ പോയി ശേഷം കുഴിച്ചിട്ട സ്ഥലം മറന്ന് വീട്ടമ്മ കുഴപ്പത്തിലായി. ഓച്ചിറ ചങ്ങന്‍കുളങ്ങര കൊയ്പള്ളിമഠത്തില്‍ അജിത കുമാരിക്കാണ് അബദ്ധം പറ്റിയത്. 20 പവനും 15000 രൂപയും ആധാര്‍ കാര്‍ഡുമാണ് ഇവര്‍ കുഴിച്ചിട്ടത്. ഭര്‍ത്താവുമൊത്ത് ബന്ധുവീട്ടില്‍ പോയി തിരിച്ചുവന്നപ്പോള്‍ കൊവിഡ് ബാധിക്കുകയും പിന്നീട് കുഴിച്ചിട്ട സ്ഥലം മറന്നുപോകുകയുമായിരുന്നു. 
 
പിന്നാലെ വാര്‍ഡ് മെമ്പറെ കാര്യം അറിയിക്കുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. പൊലീസ് അന്വേഷണത്തിലാണ് പറമ്പില്‍ നിന്നും സ്വര്‍ണവും മറ്റും കണ്ടെത്തിയത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കേരളത്തിൽ 6 ജില്ലകളിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്: ഇന്നും നാളെയും ജാഗ്രത