കൊല്ലം അഞ്ചലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

കൊല്ലം| ശ്രീനു എസ്| Last Updated: വ്യാഴം, 11 ജൂണ്‍ 2020 (13:59 IST)
അഞ്ചലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ വീട്ടിലെ കിടപ്പ് മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വയല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ജെറിന്‍ ജോഷി(15)യെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ എത്രവിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ ചവിട്ടിപൊളിക്കുകയായിരുന്നു. അപ്പോഴാണ് ജോഷിയെ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്.

കടയ്ക്കലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തേ മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :