വെബ്ദുനിയ ലേഖകൻ|
Last Updated:
വ്യാഴം, 11 ജൂണ്‍ 2020 (11:52 IST)
ചെന്നൈ: 1018 സ്ഥലങ്ങളെ ഇംഗ്ലീഷിൽനിന്നും തമിഴ് ഉച്ചാരണത്തിലേക്ക് മാറ്റി തമിഴ്നാട് സർക്കാർ ഉത്തരവിറക്കി. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതിയുടെ ശുപാർശ അനുസരിച്ചാണ് ബ്രീട്ടീഷ് കാലം മുതൽ ഇംഗ്ലീഷിൽ വേഗത്തിലുള്ള ഉച്ചാരണത്തിനായി മാറ്റിയ പേരുകൾ ഉൾപ്പടെ തമിഴ് ഉച്ചാരണത്തിലേക്ക് മാറ്റിയത്. സ്ഥലപ്പേരുകൾ തമിഴ് ഉച്ചാരണത്തിലേക്ക് മാറ്റും എന്ന് 2018ൽ തന്നെ പ്രഖ്യാപിച്ചിരുന്നു.
ഇംഗ്ലീഷ് വാക്കുകൾ തമിഴിലേക്ക് പരിഭാഷ ചെയ്തും, തമിഴിലെ ഉച്ചാരണത്തിന് അനുസരിച്ച് ഇംഗ്ലീഷ് അക്ഷരങ്ങളിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. ഇതോടെ തമിഴ്നാട്ടിലെ പ്രധന വ്യവസായ നഗരങ്ങളിൽ ഒന്നായ കോയമ്പത്തൂർ ഇനി കോയംപുത്തൂർ എന്നാവും അറിയപ്പെടുക. വെല്ലൂർ എന്നത് വേലൂർ എന്നാക്കി മറ്റി. അമ്പട്ടൂർ ഇനി അംബത്തൂർ എന്നാകും അറിയപ്പെടുക. എഗ്‌മോർ എഴുമ്പൂർ എന്നാക്കി മാറ്റിയിട്ടുണ്ട്.