ജാഥയെന്ന് കേള്‍ക്കുന്നത് തന്നെ മാണിക്ക് പേടിയാണെന്ന് കോടിയേരി

കൽപ്പറ്റ| VISHNU N L| Last Modified തിങ്കള്‍, 11 മെയ് 2015 (16:04 IST)
യുഡി‌എഫിനേയും സര്‍ക്കാരിനേയും പരിഹസിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്.
യുഡിഎഫ് നേതാക്കള്‍ക്ക് ഒന്നിച്ചൊരു ജാഥ പോലും നടത്താന്‍ പറ്റാത്ത അവസ്ഥയാണെന്നാണ് കോടിയേരി പറഞ്ഞിരിക്കുന്നത്.

പ്രതിഛായ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി യുഡി‌എഫ് നിശ്ചയിച്ചിരുന്ന മേഖലാ ജാഥകള്‍ കേരള കൊണ്‍ഗ്രസ് എം നേതാവ് കെ എം മാണിയുടെ എതിര്‍പ്പ് മൂലം മാറ്റിവച്ചതിനെ പരിഹസിക്കുകയായിരുന്നു അദ്ദേഹംയുഡിഎഫ് നേതാക്കള്‍ക്ക് ഒന്നിച്ചൊരു ജാഥ പോലും നടത്താന്‍ പറ്റാത്ത അവസ്ഥയാണ്‍. ജാഥയെന്ന് കേള്‍ക്കുന്നത് തന്നെ കെ.എം. മാണിക്ക് പേടിയാണ്. മാണിയും കുടുംബവും വിദേശത്തേക്ക് പോയ സ്ഥിതിക്ക് ഇനി ആരെ വിജിലന്‍സ് ചോദ്യം ചെയ്യുമെന്നും കോടിയേരി ചോദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :