1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. kodiyeri on women entry sabarimala

ഇടതുപക്ഷം വിശ്വാസ സംരക്ഷണത്തിനൊപ്പം: കോടിയേരി

kodiyeri
ഇടതുപക്ഷം വിശ്വാസ സംരക്ഷണത്തിനൊപ്പമെന്ന് കോടിയേരി ബാലകൃഷ്ണന്‍. സിപിഎം ശബരിമലയില്‍ സ്ത്രീകളെ കൊണ്ടുപോയിട്ടില്ലെന്നും സുപ്രീം കോടതി വിധി നടപ്പാക്കുകയാണ് ചെയ്തിട്ടുള്ളതെന്നും കോടിയേരി പറഞ്ഞു. 24നു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നേരത്തേ വിഷയത്തില്‍ ദേവസ്വം മന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രന്‍ ഖേദപ്രകടനം നടത്തിയിരുന്നു. 
 
എന്നാല്‍ ഇതിനെ കുറിച്ച് അറിയില്ലെന്നും ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ശരിയായിരുന്നുവെന്നാണ് സീതാറാം യെച്ചൂരി പറഞ്ഞത്. ശബരിമല ഇപ്പോള്‍ ശാന്തമാണെന്നും പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്നും കോടിയേരി പറഞ്ഞു. 
അടുത്ത ലേഖനം
'എപ്പൊഴും കുറ്റപ്പെടുത്താതെ കുറച്ച് സമാധാനം തരണം': മമതയോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍