ഇത് തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള മുതലക്കണ്ണീർ; ശബരിമലയിൽ വിശ്വാസവേട്ട നടത്തിയത് കടകംപള്ളിയുടെ നേതൃത്വത്തിൽ: കെ സുരേന്ദ്രൻ

അഭിറാം മനോഹർ| Last Updated: വ്യാഴം, 11 മാര്‍ച്ച് 2021 (14:19 IST)
വിഷയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റേത് മുതലക്കണ്ണീരെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ദേവസ്വം മന്ത്രിയായിരിക്കെ കടകംപള്ളിയുടെ നേതൃത്വത്തിലാണ് വിശ്വാസവേട്ട നടന്നതെന്നും ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും പറഞ്ഞു.

മനീതി സംഘത്തെയും രഹ്ന ഫാത്തിമയേയും ശബരിമല കയറ്റാൻ നേതൃത്വം നൽകിയ ആളാണ് കടകംപള്ളി. അവിശ്വാസികളെ മല കയറ്റിയതിന്റെ ഉത്തരവാദിത്വം കടകംപള്ളീക്കാണ്. തിരെഞ്ഞെടുപ്പ് കാലമായപ്പോൾ വിശ്വാസികളെ കയ്യിൽഎടുക്കാനുള്ള കള്ളകരച്ചിലാണിതെന്നും സുരേന്ദ്രൻ പറഞ്ഞു.

ശബരിമലയോട് കാണിച്ച അനീതിക്കും ക്രൂരതയ്‌ക്കും ആയിരം കണ്ണീരൊഴുക്കിയാലും കടകംപള്ളിക്ക് മാപ്പ് ലഭിക്കില്ലെന്ന് കടകംപള്ളിയുടെ നിലപാടിലെ മാറ്റം പരിഹാസ്യമാണെന്നും സുരേന്ദ്രൻ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :