1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kadakampalli on sabarimala issue

ശബരിമലയിലുണ്ടായ സംഭവ വികാസങ്ങളില്‍ തനിക്ക് വല്ലാത്ത വിഷമം ഉണ്ടായി, ജനങ്ങളുടെ മനസില്‍ ഇപ്പോള്‍ അതൊന്നും ഇല്ലെന്നാണ് കരുതുന്നത്: കടകംപള്ളി സുരേന്ദ്രന്‍

Kadakampalli
ശബരിമലയിലുണ്ടായ സംഭവ വികാസങ്ങളില്‍ ഖേദം ഉണ്ടെന്നും തനിക്ക് വല്ലാത്ത വിഷമം ഉണ്ടായതായും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം സുപ്രീംകോടതിയുടെ വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്തുമാത്രമേ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകു എന്നും അദ്ദേഹം പറഞ്ഞു.
 
2018 ലെ ശബരിമല വിഷയം ജനങ്ങളുടെ മനസില്‍ ഇപ്പോള്‍ ഇല്ലെന്നാണ് താന്‍ കരുതുന്നതെന്നും കടകം പള്ളി പറഞ്ഞു. അന്നെടുത്ത കേസുകള്‍ പിന്‍വലിച്ചതായും യുവതി പ്രവേശനത്തില്‍ സര്‍ക്കാരിന് തെറ്റുപറ്റിയതായും മന്ത്രി പറഞ്ഞു.
അടുത്ത ലേഖനം
ജനവാസമേഖലയില്‍ പുലിയിറങ്ങി, അനവധി പേര്‍ക്ക് പരുക്ക്