പിണറായിയുടെ മകളുടെ കമ്പനിയുടെ മൂലധനം എവിടെനിന്ന്? കോടിയേരിയുടെ കുടുംബത്തിന് ഇത്രയധികം പണം എവിടെനിന്ന്? - ചോദ്യങ്ങളുമായി കെ സുധാകരന്‍

സുബിന്‍ ജോഷി| Last Modified ശനി, 6 മാര്‍ച്ച് 2021 (16:28 IST)
കോടിയേരി ബാലകൃഷ്ണന്‍റെ കുടുംബത്തിന് ഇത്രയധികം പണം എവിടെനിന്നാണ് ലഭിച്ചതെന്ന് വ്യക്‍തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുടെ ഐ ടി ബിസിനസിന്‍റെ മൂലധനം എവിടെനിന്നാണെന്നും സുധാകരന്‍ ചോദിച്ചു.

പാര്‍ട്ടിക്കുള്ളില്‍ കലാപമുയര്‍ത്തിയ എ വി ഗോപിനാഥിനെ കാണാനെത്തിയപ്പോഴാണ് കെ സുധാകരന്‍ മാധ്യമങ്ങളെ കണ്ടത്. ഐഫോണ്‍ വിവാദത്തില്‍ കോടിയേരിയുടെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യാനൊരുങ്ങുന്നത് ചെറിയ പടക്കം മാത്രമാണെന്ന് സുധാകരന്‍ പറഞ്ഞു.

“ഇപ്പോള്‍ പൊട്ടിയത് ചെറിയ പടക്കമാണ്. വലിയ പടക്കം പൊട്ടാനിരിക്കുന്നതേയുള്ളൂ. പിണറായി വിജയനും ഇ പി ജയരാജനുമെതിരെ ആരോപണങ്ങള്‍ ഉയരും” - സുധാകരന്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :