സുധീരൻ പ്രചരണ ആയുധമാക്കാൻ നോക്കിയ ബോംബ് നനഞ്ഞ പടക്കമായി, സി ബി ഐ നാണം കെട്ടു; കോടിയേരി

സുധീരൻ പ്രചരണ ആയുധമാക്കാൻ നോക്കിയ ബോംബ് നനഞ്ഞ പടക്കമായി, സി ബി ഐ നാണം കെട്ടു; കോടിയേരി

കണ്ണൂർ| aparna shaji| Last Updated: ബുധന്‍, 23 മാര്‍ച്ച് 2016 (14:51 IST)
പി ജയരാജനെതിരെ തെറ്റായ വാദങ്ങ‌ൾ ഉയർത്തിയ സി ബി ഐയ്ക്ക് തെറ്റുപറ്റിയെന്ന്
സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി അറിയിച്ചു. കതിരൂർ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് പി ജയരാജന് കോടതി ജാമ്യം അനുവദിച്ചുവെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആർ എസ് എസിനെ ബോധ്യപ്പെടുത്താനും തൃപ്തിപ്പെടുത്തുന്നതിനും വേണ്ടി മെനഞ്ഞെടുത്ത കേസാണിതെന്ന കാര്യത്തിൽ വ്യക്തത വന്നുവെന്നും തിരഞ്ഞെടുപ്പ് സമയത്ത് വി എം സുധീരൻ പ്രചരണത്തിനായുധത്തിനായി തിരഞ്ഞെടുത്ത ബോംബ് നനഞ്ഞ പടക്കമായെന്നും അറിയിച്ചു.

രണ്ട് മാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ പാടില്ല, കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ വിളിക്കുമ്പോഴെല്ലാം ഹാജരാകണം, കേസിന് സാക്ഷിയായവരെ ഭീഷണിപ്പെടുത്താൻ പാടില്ല എന്നീ മൂന്ന് നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് പി ജയരാജന് തലശ്ശേശി സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.

പി ജയരാജന് ജാമ്യം നല്‍കരുതെന്ന സി ബി ഐയുടെ നിലപാട് തള്ളിയാണ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. അതേസമയം ജാമ്യം നൽകിയതിനെതിരെ ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സി ബി ഐ വ്യക്തമാക്കി. രണ്ട് തവണ മാറ്റിവെച്ച കേസില്‍ ഇന്നാണ് കോടതി വിധി പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :