തിരുവനന്തപുരം|
aparna shaji|
Last Modified ചൊവ്വ, 22 മാര്‍ച്ച് 2016 (18:52 IST)
മിച്ചഭൂമിയായി ഏറ്റെടുത്ത സ്ഥലം വിവാദസ്വാമി സന്തോഷ് മാധവന് തിരിച്ചു നല്‍കിയതിനു പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി
കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. തീരുമാനത്തിനു പിന്നിൽ റിയലെസ്റ്റേറ്റ്
ബന്ധമാണെന്നും യു ഡി എഫ് സര്‍ക്കാര്‍ അഴിമതിയുടെ പരമ്പര തന്നെ സൃഷ്ടിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.
അതേസമയം ഭൂമി തിരിച്ചു നൽകിയ നടപടിയിൽ ദുരൂഹതയുണ്ടെന്നും അതിനാൽ ഈ തീരുമാനം റദ്ദാക്കണമെന്നും
കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ ആവശ്യപ്പെട്ടു. അതോടൊപ്പം മിച്ച ഭൂമിയായി ഏറ്റെടുത്ത സ്ഥലം തിരികെനൽകിയ സംഭവത്തിൽ വിജിലന്‍സ് അന്വേഷണം ആവശ്യമാണെന്നും ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും കെ പി സി സി പ്രസിഡന്റ് വി എം സുധീരനും കത്ത് നല്‍കിയിട്ടുണ്ടെന്നും പ്രതാപൻ പറഞ്ഞു.
ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും രംഗത്തെത്തിയിരുന്നു. തന്റെ മകന് എതിരെ ജയിലില്‍ കിടന്ന് വ്യാജ ആരോപണം ഉന്നയിച്ചതിനുള്ള പ്രത്യുപകാരമായാണ് ഭൂദാനം നടത്തിയത്. പീഡന കേസിലെ പ്രതിക്ക് സര്‍ക്കാര്‍ ഭൂമി നല്‍കിയത്, സംസ്ഥാനത്തെ സ്ത്രീകളോടുള്ള വെല്ലുവിളി ആണെന്ന് വി എസ് ആരോപിച്ചു.