കേസ് വിചാരണയ്ക്കിടെ കോടതിയില്‍ നിന്നിറങ്ങിയോടിയ പ്രതി പിടിയില്‍

കേസ് വിചാരണ വേളയില്‍ കോടതിയില്‍ നിന്നിറങ്ങിയോടിയ പ്രതി ഉള്‍പ്പെടെ രണ്ട് പേരെ പൊലീസ് ഓടിച്ചിട്ടു പിടിച്ചു

തിരുവനന്തപുരം, പൊലീസ്, കൊടതി, അറസ്റ്റ് thiruvananthapuram, police, court, arrest
തിരുവനന്തപുരം| Sajith| Last Modified ഞായര്‍, 20 മാര്‍ച്ച് 2016 (14:18 IST)
കേസ് വിചാരണ വേളയില്‍ കോടതിയില്‍ നിന്നിറങ്ങിയോടിയ പ്രതി ഉള്‍പ്പെടെ രണ്ട് പേരെ പൊലീസ് ഓടിച്ചിട്ടു പിടിച്ചു. ഗുണ്ടുകാട് ബാര്‍ട്ടണ്‍ഹില്‍ കോളനിയില്‍ മുകേഷ് എന്ന 29 കാരനാണു ജഡ്ജിയുടെ മുന്നില്‍ നിന്നിറങ്ങി ഓടിയത്.

നഗരത്തിലെ പല സ്ഥലങ്ങളിലും മാറിമാറി താമസിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്നതാണ് മുകേഷ്. കിളിമാനൂരില്‍ ശില്‍പാ ബാര്‍ സെക്യൂരിയെ വെട്ടിക്കൊന്ന കേസിലെ പ്രധാന പ്രതികൂടിയാണ് മുകേഷ്.

ഇയാള്‍ക്കൊപ്പം പിടിച്ചുപറി കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ചിറയിന്‍കീഴ് പുതുക്കരി തെങ്ങടിയില്‍ ബിനുമോന്‍ (35) എന്നയാളെയും പൊലീസ് പിടികൂടി. ചിറയിന്‍കീഴ് ഭാഗത്ത് ഗുണ്ടാ സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കി വന്നിരുന്ന പ്രധാനികളില്‍ ഒരാളാണ് ബിനുമോന്‍. എന്നാല്‍ ഗുണ്ടാ പകയില്‍ ഇയാളുടെ രണ്ട് കാലുകളും നഷ്ടപ്പെട്ടെങ്കിലും കൂട്ടുകാര്‍ക്കൊപ്പം വഴിയാത്രക്കാരനെ ആക്രമിച്ച കേസിലാണ് ഇയാള്‍ ഇപ്പോള്‍ പിടിയിലായത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :