സോളാര്‍ തട്ടിപ്പ്: സിബിഐ അന്വേഷണം വേണമെന്ന് സരിത, മുഖ്യമന്ത്രിയെ എതിര്‍കക്ഷിയാക്കി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി, കള്ളന്‍‌മാരെ തിരിച്ചറിയാന്‍ ഇനിയും വൈകരുതെന്ന്

സോളാര്‍ കമ്മീഷന് മുന്നില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സരിത ഹര്‍ജി നല്‍കിയിരിക്കുന്നത്

സോളാര്‍ തട്ടിപ്പ് കേസ് , സരിത എസ് നായര്‍ , ഹൈക്കോടതി , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , സോളാര്‍ കമ്മീഷന്‍
കൊച്ചി| jibin| Last Modified തിങ്കള്‍, 21 മാര്‍ച്ച് 2016 (20:27 IST)
സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ എതിര്‍കക്ഷിയാക്കി സരിത എസ് നായര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സരിതയുടെ ഹര്‍ജി നാളെ കോടതി പരിഗണിക്കും. മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെയും അന്വേഷണം വേണമെന്ന് സരിത ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

സോളാര്‍ കമ്മീഷന് മുന്നില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സരിത ഹര്‍ജി നല്‍കിയിരിക്കുന്നത്. അന്വേഷണം വന്നാല്‍ മുഴുവന്‍ തെളിവുകളും കൈമാറും. താന്‍ സോളാര്‍ കമ്മീഷന് നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആവശ്യമാണ്. കമ്മീഷന് നല്‍കിയ തെളിവുകള്‍ കൂടാതെ തന്റെ കൈയ്യില്‍ അനുബന്ധ തെളിവുകളുമുണ്ടെന്നും സരിത പറഞ്ഞു.

സോളാര്‍ കമ്മീഷന്റെ നടപടി ക്രമങ്ങള്‍ക്ക് വേഗത വേണം. യഥാര്‍ത്ഥ കള്ളന്മാരെ തിരിച്ചറിഞ്ഞ് ജനങ്ങള്‍ക്ക് തീരുമാനമെടുക്കാനുള്ള അവസരം നഷ്ടമായെന്ന് സംശയിക്കുന്നുണ്ട്. കേസില്‍ വീണ്ടും അന്വേഷണം വേണമെന്നും നിലവിലെ അന്വേഷണങ്ങളൊന്നും നീതി ലഭ്യമാക്കുന്നതല്ലെന്നും സരിത പറഞ്ഞു. നേരത്തേ കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ക്രോസ് വിസ്താരത്തിലും സരിത ആവര്‍ത്തിച്ചു.

താന്‍ ജയിലില്‍ നിന്നിറങ്ങി പല തവണ ബെന്നി ബെഹനാനെ വിളിച്ചപ്പോഴും മുഖ്യമന്ത്രിയോട് പറഞ്ഞ് ശരിയാക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് സംബന്ധിച്ച ശബ്ദരേഖ സരിത കമ്മീഷനില്‍ ഹാജരാക്കിയിട്ടുണ്ട്. തന്റെ അമ്മയുടെ മൊബൈല്‍ ഫോണിലേക്കാണ് ബെന്നി ബെഹനാന്‍ നേരിട്ട് വിളിച്ചത്. അമ്മയുടെ ഫോണ്‍ രേഖകള്‍ ഹാജരാക്കാമെന്നും സരിത സോളാര്‍ കമ്മീഷന് മുമ്പാകെ പറഞ്ഞു.

കോടികള്‍ താന്‍ മുഖ്യമന്ത്രിക്കും ലക്ഷക്കണക്കിനു രൂപ മന്ത്രി ആര്യാടന്‍ മുഹമ്മദിനും നല്‍കി. ഈ കാര്യം തെളിവു സഹിതം ഹാജരാക്കാന്‍ കഴിയുമെന്നും സരിത പറഞ്ഞു. പണമിടപാടു സംബന്ധിച്ച് ഒത്തുതീര്‍പ്പിനായി മുഖ്യമന്ത്രിക്കായി ബെന്നി ബഹന്നാനും തമ്പാനൂര്‍ രവിയും ഇടനിലനിന്നതിന്റെയും ഫോണ്‍ രേഖകളും സരിത തെളിവായി ഹാജരാക്കിയിരുന്നു. ഇതൊന്നും പക്ഷേ, പരിഗണിച്ച് സോളാര്‍ കമ്മീഷന്‍ നടപടിയെടുത്തിരുന്നില്ല.

താന്‍ ബെന്നി ബെഹനാനെ നേരിട്ട് കണ്ടിട്ടുണ്ട്. താന്‍ താമസിച്ച സ്ഥലത്തും ബെന്നി ബെഹനാന്‍ വന്നിട്ടുണ്ട്. കേസുമായും സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ട് നിരവധി തവണ പരസ്പരം വിളിച്ചിട്ടുണ്ടെന്നും സരിത ക്രോസ് വിസ്താരത്തിനിടെ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :