വിഎസ് പ്രശ്‌നത്തില്‍ നടപടി എടുക്കേണ്ടത് പിബി: കോടിയേരി

 കോടിയേരി ബാലകൃഷ്ണന്‍ , വിഎസ് അച്യുതാനന്ദന്‍ , പിസി ജോർജ്
കോഴിക്കോട്| jibin| Last Updated: വ്യാഴം, 5 മാര്‍ച്ച് 2015 (16:49 IST)
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ പ്രശ്നങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടത് പൊളിറ്റ് ബ്യൂറോയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ താന്‍ വിഎസിനോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹവും പാര്‍ട്ടിയും തമ്മിലുള്ള പ്രശ്നങ്ങളില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടിക്ക് ധൃതിയില്ലെന്നും കോടിയേരി പറഞ്ഞു.

ഒരു മെമ്പര്‍ പോലും നഷ്ടപ്പെടരുതെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹം. വിവാദവ്യവസായി മുഹമ്മദ് നിസാം പ്രധാനപ്രതിയായ ചന്ദ്രബോസ് വധക്കേസ് അട്ടിമറിക്കാന്‍ ഡിജിപി ശ്രമിച്ചുവെന്ന സര്‍ക്കാര്‍ വിപ്പ് പിസി ജോർജ് നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും കോടിയേരി പറഞ്ഞു.

നിസാമിന് ജയിലിൽ മുന്തിയ പരിഗണനയും സൗകര്യങ്ങളും ലഭിച്ചതും കാപ്പ നിയമം ചുമത്താത്തതും അയാളുടെ ഉന്നത ബന്ധത്തിന്റെ ഫലമാണ്. ധനമന്ത്രി കെഎം മാണിയെ ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്ന് മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ട് പ്രതീകാത്മകമായി അദ്ദേഹത്തെ വിചാരണ ചെയ്യുമെന്നും കോടിയേരി അറിയിച്ചു. ശനിയാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :